കൊലപാതക രാഷ്ട്രീയം: അഭിപ്രായത്തില്‍ വീഴ്ച പറ്റിയതായി എം.എം. മണി

single-img
27 May 2012

കൊലപാതക രാഷ്ട്രീയം സംബന്ധിച്ച് താന്‍ കഴിഞ്ഞ ദിവസം നടത്തിയ അഭിപ്രായപ്രകടനത്തില്‍ വീഴ്ച പറ്റിയതായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. തൃശൂര്‍ വടക്കഞ്ചേരിയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മണി. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്‌ടെന്നും അതാണ് ശരിയെന്നും മണി പറഞ്ഞു.