വിവാദ പ്രസ്താവന: എം.എം. മണിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു

single-img
27 May 2012

രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 109, 118 വകുപ്പുകള്‍ പ്രകാരമാണ് കേസ്. കൊലക്കുറ്റത്തിന്റെ പേരിലാണ് 302 -ാം വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേ ഗൂഢാലോചന, ഗൂഢാലോചന മറച്ചുവെയ്ക്കല്‍ തുടങ്ങിയവയാണ് മറ്റ് വകുപ്പുകളില്‍ ചുമത്തിയിരിക്കുന്നത്.