മണിയുടെ വെളിപ്പെടുത്തല്‍: അന്വേഷണം നടത്താന്‍ സര്‍ക്കാരിന് നിയമോപദേശം

single-img
27 May 2012

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി വെളിപ്പെടുത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാരിന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷ.ന്‍ നിയമോപദേശം നല്‍കി. ഇതിനായി ഹൈക്കോടതിയില്‍ നിന്ന് കേസുകളുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി. തൊടുപുഴയിലെ ഒരു കേബിള്‍ ചാനല്‍ റെക്കോര്‍ഡ് ചെയ്ത മണിയുടെ പ്രസംഗത്തിന്റെ പകര്‍പ്പും പോലീസ് ശേഖരിച്ചിട്ടുണ്ട്. നാല്‍പ്പത്തിയഞ്ച് മിനിറ്റോളം നീളുന്ന പ്രസംഗത്തില്‍ നാല് കൊലപാതകങ്ങളെ കുറിച്ചും അവ നടപ്പിലാക്കിയ രീതിയെ കുറിച്ചുമാണ് പറയുന്നത്. പ്രസംഗത്തില്‍ കൂടുതല്‍ കൊലപാതകങ്ങളെ കുറിച്ചുളള പരാമര്‍ശമുണേ്ടാ എന്നും പോലീസ് പരിശോധിക്കും. രണ്ട് ദിവസത്തിനകം പ്രസംഗത്തിന്റെ ഉളളടക്കത്തെ കുറിച്ചുളള റിപ്പോര്‍ട്ട് ഐജി പത്മകുമാറിന് സമര്‍പ്പിക്കുമെന്നാണ് സൂചന. ഐജിയും എസ്പിയും ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും തുടര്‍ നടപടിയെ കുറിച്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കുക.