കലാഷ്‌നികോവ് ബ്രാന്‍ഡിനായി റഷ്യന്‍ കമ്പനിയുടെ ശ്രമം

single-img
27 May 2012

ലോകത്തിലെ ഏറ്റവും മികച്ച യന്ത്രത്തോക്കായ കലാഷ്‌നികോവിന്റെ ബ്രാന്‍ഡ് നെയിം അതിന്റെ അവകാശിയില്‍ നിന്നു നേടാന്‍ റഷ്യന്‍ സര്‍ക്കാര്‍ കമ്പനി ഇസ്്മാഷ് ശ്രമമാരംഭിച്ചു.1947ല്‍ എകെ 47 തോക്കിനു രൂപം നല്‍കിയ മിഖായേല്‍ കലാഷ്‌നികോവും കുടുംബവുമാണു ബ്രാന്‍ഡിന്റെ ഉടമകള്‍. ഈ പേരില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അവകാശം പൂര്‍ണമായി നല്‍കുകയാണെങ്കില്‍ കുടുംബത്തിനു സ്ഥിരം വരുമാനമാണു കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. വില കുറഞ്ഞ പ്രസിദ്ധീകരണങ്ങളില്‍ കലാഷ്‌നികോവിന്റെ പരസ്യം നല്‍കില്ലെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.