ഇറാന്‍ രണ്ട് ആണവനിലയങ്ങള്‍ നിര്‍മിക്കും

single-img
27 May 2012

പുതുതായി രണ്ട് ആണവനിലയങ്ങള്‍കൂടി നിര്‍മിക്കാന്‍ ഇറാന്‍ പദ്ധതിയിടുന്നു. റഷ്യന്‍ സഹായത്തോടെ നിര്‍മിച്ച ബുഷേര്‍ നിലയവും ടെഹ്‌റാനിലെ ഗവേഷണ റിയാക്ടറുമാണ് ഇപ്പോള്‍ ഇറാനിലുള്ളത്. ബുഷേറില്‍ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ ടെഹ്‌റാനിലെ റിയാക്ടര്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മെഡിക്കല്‍ ഐസോടോപ്പുകള്‍ ഉത്പാദിപ്പിക്കാന്‍ നീക്കിവച്ചിരിക്കുകയാണ്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബുഷേറില്‍ പുതിയ നിലയത്തിന്റെ നിര്‍മാണം 2014 ആദ്യം ആരംഭിക്കുമെന്ന് ആണവോര്‍ജ സമിതി മേധാവി ഫെരിദുന്‍ അബ്ബാസി ഡാവാനി അറിയിച്ചതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ടു ചെയ്തു.