ഐ.പി.എല്‍; ഫൈനല്‍ ഇന്ന്

single-img
27 May 2012

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഞ്ചാം എഡിഷന്റെ കലാശപ്പോരാട്ടം ഇന്ന്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ വൈകുന്നേരം എട്ടിന് ഇരുപതിനായിരത്തോളം കാണികളെ സാക്ഷിയാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സും കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മില്‍ ഏറ്റുമുട്ടും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും കിരീടമണിഞ്ഞ ചെന്നൈ ഹാട്രിക് കിരീടത്തിനായാണ് ഇത്തവണ കളിക്കളത്തിലിറങ്ങുന്നത്. എന്നാല്‍, ഐപിഎലിലെ ആദ്യ പ്ലേ ഓഫില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ പരാജയപ്പെടുത്തിയാണ് കോല്‍ക്കത്ത ഫൈനലില്‍ കടന്നത്. ആദ്യമായി ഫൈനലില്‍ ഇറങ്ങുന്ന കോല്‍ക്കത്തയും ഹാട്രിക് കിരീടനേട്ടത്തിനിറങ്ങുന്ന ചെന്നൈയും തമ്മിലുള്ള മത്സരം അത്യന്തം ആവേശകരമായിരിക്കുമെന്നാണ് ആരാധകവൃന്ദങ്ങളുടെ പ്രതീക്ഷ. മത്സരം തുടങ്ങുംമുമ്പു തന്നെ ചെന്നൈക്കും നൈയകന്‍ ധോണിക്കും വ്യക്തമായ മുന്‍തൂക്കമുണെ്ടന്നു പറയാതെവയ്യ. അഞ്ചാം സീസണ്‍ തുടങ്ങിയശേഷം തകര്‍പ്പന്‍ ജയങ്ങളുമായി പോയിന്റുനിലയില്‍ മുമ്പിട്ടുനിന്നിരുന്ന ഡല്‍ഹി ചെകുത്താന്‍മാരെ തോല്‍പിച്ചാണ് കോല്‍ക്കത്തയും ചെന്നൈയും ഫൈനലില്‍ കടന്നിരിക്കുന്നത്. അതിനാല്‍ ഇന്നത്തെ ഫൈനല്‍ യഥാര്‍ഥത്തില്‍ ഇരുടീമുകള്‍ക്കും ജീവന്മരണപോരാട്ടമായിരിക്കും.