മണിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കും: എം.എ. ബേബി

single-img
27 May 2012

ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവനയെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. വ്യക്തിപരമായി ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. മലയാളം വാരികയില്‍ പ്രഭാവര്‍മയുടെ കവിതയുടെ പ്രസിദ്ധീകരണം തടഞ്ഞ പത്രാധിപരുടെ നടപടി മാധ്യമ അതിക്രമമാണെന്നും ബേബി അഭിപ്രായപ്പെട്ടു.