അന്നും ഇന്നും

single-img
27 May 2012

വയാ ഫിലിംസിന്റെ ബാനറില്‍ രാജേഷ് നായര്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന അന്നും ഇന്നും എന്നും തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിച്ചു. നിദ്ര, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ സിനിമയില്‍ വീണ്ടും സജീവമായി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ജിഷ്ണുവാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകയായി രാധികയും പ്രത്യക്ഷപ്പെടുന്നു.

തിലകന്‍, നിഷാന്‍, സിദ്ധിഖ്, സലിംകുമാര്‍, ബിജുക്കുട്ടന്‍, അരുണ്‍, താഷു കൗശിക്, രേഖ, സീമാ ജി. നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനുഷ്യര്‍ക്കിടയിലുള്ള ബന്ധങ്ങളെ സറ്റയര്‍ രൂപത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ യുവമനസുകളുടെ മനോഭാവങ്ങള്‍ ദൃശ്യവത്കരിക്കുന്നു. ഭാര്യയുടെ സൗന്ദര്യം തിരിച്ചറിയണമെങ്കില്‍ അയല്‍വീട്ടിലെ ജനലില്‍ക്കൂടി കാണണമെന്ന പ്രമാണത്തെ പശ്ചാത്തലമാക്കിയാണ് രാജേഷ് നായര്‍ തന്റെ ചിത്രം ഒരുക്കുന്നത്.

കാസനോവ മേനോന്‍ എന്നറിയപ്പെടുന്ന സിദ്ധിഖിന്റെ ശ്രീധരന്‍ എന്ന കഥാപാത്രം ഈ ചിത്രത്തില്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രശാന്ത് കൃഷ്ണയാണ് കാമറാമാന്‍. വേണുഗോപാല്‍ ആര്‍, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് വരുണ്‍ ആണ്. കല- സാബു റാം, മേക്കപ്- കുരുമം ബിനു, പ്രൊഡ. കണ്‍ട്രോളര്‍- എസ്.എല്‍ പ്രദീപ്.