ആനന്ദിനു വീണ്ടും സമനില

single-img
27 May 2012

ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും സമനില. 11-ാം മത്സരത്തില്‍ കറുത്ത കരുക്കളുമായി കളിച്ച ആനന്ദ് 24 നീക്കങ്ങള്‍ക്കൊടുവില്‍ ഇസ്രായേല്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ബോറിസ് ഗെല്‍ഫന്‍ഡുമായി സമനില സമ്മതിക്കുകയായിരുന്നു. ഇതോടെ ഇരുവര്‍ക്കും അഞ്ചരപോയിന്റായി. അവസാന മത്സരത്തില്‍ വെള്ളക്കരുക്കളുമായി കളിക്കുന്ന ആനന്ദിനു നേരിയ മുന്‍തൂക്കമുണ്ട്. ആനന്ദിന്റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണിത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ ആനന്ദിനു കിരീടം നിലനിര്‍ത്താം.