യെമനിലെ അല്‍ക്വയ്ദ താവളം സൈന്യം പിടിച്ചെടുത്തു; 62 ഭീകരര്‍ കൊല്ലപ്പെട്ടു

single-img
26 May 2012

ദക്ഷിണയെമനിലെ അഭിയാന്‍ പ്രവിശ്യയില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 62 അല്‍ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടു. പ്രവിശ്യാ തലസ്ഥാനമായ സിന്‍ജിബാര്‍ നഗരത്തിനു സമീപമുള്ള ഭീകരരുടെ താവളത്തിലാണു യുദ്ധവിമാനങ്ങളുടെ സഹായത്തോടെ പ്രത്യേക ദൗത്യസേന ആക്രമണം നടത്തിയത്. നാളുകളായി ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന ഈ പ്രദേശം സൈന്യം തിരികെ പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെടുകയും നാലു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ യെമന്‍പൗരന്മാര്‍ക്കു പുറമെ സൊമാലിയന്‍ പൗരന്മാരുമുണ്ട്. ആക്രമണത്തിനിടെ 30ഓളം ഭീകരര്‍ ട്രക്കുകളില്‍ രക്ഷപ്പെട്ടെങ്കിലും യുദ്ധവിമാനങ്ങള്‍ ഇവര്‍ക്കുനേരെ ബോംബാക്രമണം നടത്തി. അതിനാല്‍ മരണസംഖ്യ ഏറുമെന്നാണു റിപ്പോര്‍ട്ട്.