ടിപി വധത്തിൽ പ്രതിഷേധിച്ച് മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവധിയിൽ പ്രവേശിച്ചു

single-img
26 May 2012

ടിപി വധത്തിൽ സിപിഎമ്മിന്റെ പങ്ക് തെളിഞ്ഞു വന്ന സാഹചര്യത്തിൽ മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ തങ്കം അവധിയിൽ പ്രവേശിച്ചു.സിപിഎം അംഗവും കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയുടെ സഹോദരിയുമാണു കെ.കെ തങ്കം.