കാലവര്‍ഷം ജൂണ്‍ ഒന്നിന് സംസ്ഥാനത്തെത്തും

single-img
26 May 2012

കാലവര്‍ഷം ജൂണ്‍ ഒന്നിനുതന്നെ സംസ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനകം ആന്‍ഡമാന്‍ തീരം കടന്ന കാലവര്‍ഷം കുറെക്കൂടി മുന്നേറിയിട്ടുണ്ട്. 48 മണിക്കൂറിനകം ശ്രീലങ്കന്‍ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതനുസരിച്ച് ജൂണ്‍ ഒന്നിനുതന്നെ കേരളത്തിലും കാലവര്‍ഷമെത്തും. ഇത് നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ പോകാം. കഴിഞ്ഞ വര്‍ഷം മേയ് 31ന് കാലവര്‍ഷം എത്തുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും 29നുതന്നെ എത്തിയിരുന്നു. ഇക്കുറി സാധാരണ നിലയിലുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.