പ്രസവ വേദനയെത്തുടർന്ന് യുവതിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചു

single-img
26 May 2012

അബുദാബി:പ്രസവവേദനയെ തുടർന്ന് വിദേശ യുവതിയെ അബുദാബി എയർവിങ് പോലീസ് ഹെലിക്കോപ്റ്ററിൽ ആശുപത്രിയിൽ എത്തിച്ചു.തലസ്ഥാന നഗരിയിലെ കോർണിഷ് ആശുപത്രിയിലാണ് എത്തിച്ചത്.13 മിനിട്ടിനകം യുവതി കുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.140 കിലോമീറ്റർ അകലെയായിരുന്ന യുവതിക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ പെട്രോൾ പമ്പിൽ വെച്ചാണ് പ്രസവ വേദന അനുഭവപ്പെട്ടത്.പുലർച്ചെ 2:18നാണ് അടിയന്തിര സഹായം അഭ്യർദ്ധിച്ചു കൊണ്ട് പോലീസ് കൺട്രോൾ റൂമിൽ ഫോൺ സന്ദേശമെത്തുകയായിരുന്നു.