പിണറായിയുടെ തീപ്പന്തം കരിന്തിരിയായി : പി.സി.ജോര്‍ജ്

single-img
26 May 2012

സിപിഎം നേരിട്ട് ആസൂത്രിതമായി കൊലപാതകം നടത്തിയെന്നു പാര്‍ട്ടി നേതാവ് എം.എം. മണി വെളിപ്പെടുത്തിയതിലൂടെ പിണറായി വിജയന്റെ തീപ്പന്തം കരിന്തിരിയായി മാറിയെന്നു ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. കേരള അഡ്വക്കേറ്റ്‌സ് ഫോറം സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെടിവച്ചും കുത്തിയും തല്ലിയും 13 രാഷ്ട്രീയ പ്രതിയോഗികളെ കൊന്നിട്ടുണെ്ടന്ന് പറഞ്ഞതു സിപിഎമ്മിന്റെ സംസ്ഥാനത്തെ ഒരു തലമുതിര്‍ന്ന നേതാവാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ഉണ്ടായ മുഴുവന്‍ രാഷ്ട്രീയ കൊലപാതക കേസുകളും മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണത്തിന് വിധേയമാക്കണമെന്നും പി.സി ജോര്‍ജ്് ആവശ്യപ്പെട്ടു.