മണിയുടെ വെളിപ്പെടുത്തൽ:നിയമനടപടി സ്വീകരിക്കും:ഉമ്മൻ ചാണ്ടി

single-img
26 May 2012

രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും സി.പി.എമ്മിന് ശീലമുണ്ടെന്നുള്ള സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി മണിയുടെ പ്രസ്താവന വിവാദമാകുന്നു.മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി എം എം മണി നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഡി ജി പി ഇടുക്കി എസ് പിക്ക് നിര്‍ദ്ദേശം നല്‍കി. മണി പറഞ്ഞ സംഭവങ്ങളുടെ കേസ് ഡയറി പരിശോധിക്കാനും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി എന്ത് ചെയ്യാമെന്ന് പരിശോധിക്കാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മണിയുടെ പ്രസ്താവനയെക്കുറിച്ച് പിണറായി പ്രതികരിക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു