സിപിഎമ്മിന്റെ ഉന്നത നേതാക്കളെയും ചോദ്യംചെയ്യണം: ലീഗ്

single-img
26 May 2012

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്തും സിപിഎമ്മിനു ശീലമുണെ്ടന്ന ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മണിയുള്‍പ്പെടെ സിപിഎമ്മിന്റെ ഉന്നതരായ നേതാക്കളെ പോലീസ് ചോദ്യം ചെയ്യണമെന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കഴിഞ്ഞ കാലങ്ങളില്‍ സിപിഎം നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചു പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു നേതാവ് തന്നെ തുറന്നുപറയുന്നതു പോലീസ് ഗൗരവത്തിലെടുക്കണം. പാര്‍ട്ടിയുടെ മറ്റുനേതാക്കളെയും ചോദ്യം ചെയ്താല്‍ സിപിഎം കേരളത്തില്‍ നടത്തിയ കൊലപാതകങ്ങളുടെ മുഴുവന്‍ ചുരുളഴിയും. രാഷ്ട്രീയ എതിരാളികളെ വകവരുത്തല്‍ സിപിഎമ്മിന്റെ നയമല്ലെന്നു പറഞ്ഞിരുന്ന പിണറായി വിജയന്‍ മണിയുടെ പ്രസ്താവനയില്‍ നിലപാടു വ്യക്തമാക്കണം. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സി പിഎമ്മിന്റെ ഫാസിസ്റ്റ് മുഖം ഇതോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.