ബിജെപി നേതാവിന്റെ വീട്ടില്‍ റെയ്ഡ്

single-img
26 May 2012

കര്‍ണാടകത്തില്‍ ബിജെപി നിയമസഭാംഗം എം.ശ്രീനിവാസിന്റെ വസതിയില്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച 55 ലക്ഷം രൂപയും സ്വത്തുവിവര രേഖകളും പിടിച്ചെടുത്തു. ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ള ആര്‍എംഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, വ്യാപാരസമുച്ചയം, ഇന്‍ഡസ്ട്രിയല്‍ ഷെഡ്, ശ്രീനിവാസിന്റെ മകന്‍ വെങ്കടേശ് ബാബുവിന്റെ വസതി, അദ്ദേഹത്തിന്റെ ജെയില്‍ പ്രകൃതി അപ്പാര്‍ട്‌മെന്റ്, ബാംഗളൂര്‍ മഹാനഗരപാലിക ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാന്‍ ബ്രുഹത് എന്നിവരുടെ വസതികളിലുമാണ് ലോകായുക്ത റെയ്ഡ് നടത്തിയത്.