കോടതിയലക്ഷ്യവിധിക്കെതിരേ ഗീലാനി അപ്പീല്‍ നല്കില്ല

single-img
26 May 2012

കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ചതിനെതിരേ അപ്പീല്‍ നല്‍കേണ്ടതില്ലെന്നു പാക് പ്രധാനമന്ത്രി യൂസഫ് റാസാ ഗീലാനി തീരുമാനിച്ചു. ഗീലാനിയുടെ അഭിഭാഷകന്‍ എയ്ത്‌സാസ് അഹ്‌സനാണ് ഇക്കാര്യം അറിയിച്ചത്. അപ്പീല്‍ നല്കുന്ന കാര്യത്തില്‍ ഗീലാനി നിയമവിദഗ്ധരുമായും രാഷ്ട്രീയ ഉപദേശകരുമായും വെള്ളിയാഴ്ച കൂടിയാലോചന നടത്തിയിരുന്നു. ഈ യോഗത്തിലാണ് അപ്പീല്‍ നല്‌കേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. അപ്പീല്‍ നല്‌കേണ്ടതിന്റെ അവസാനസമയം ഇന്നലെ ഉച്ചയ്ക്ക് അവസാനിക്കുകയും ചെയ്തു.