സ്റ്റാലിനിസ്റ്റ് ശൈലി നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: ആന്റണി

single-img
26 May 2012

യൂറോപ്പില്‍ അസ്തമിച്ച സ്റ്റാലിനിസ്റ്റ് പ്രവര്‍ത്തനശൈലി നടപ്പാക്കാന്‍ കേരളത്തില്‍ ചിലര്‍ ശ്രമിക്കുകയാണെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി. അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകം ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യമൂല്യങ്ങള്‍ക്കു വിരുദ്ധമായ പ്രവണതകള്‍ കേരളത്തില്‍ വര്‍ധിക്കുകയാണ്. മതേതരത്വം നിലനില്‍ക്കുമ്പോള്‍ത്തന്നെ മതതീവ്രവാദം വളരുന്നതു നാടിനാപത്താണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതു രാജ്യത്തിന്റെ ആവശ്യമാണ്. ഇന്ത്യയെ ഇന്ത്യയായി വികസിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ നയങ്ങളാണു മുഖ്യപങ്കുവഹിച്ചിട്ടുള്ളത്. വര്‍ത്തമാനകാല സാഹചര്യത്തില്‍ രാഷ്ട്രീയത്തിലെയും പൊതുസമൂഹത്തിലെയും തെറ്റുകളും ജീര്‍ണതകളും ചൂണ്ടിക്കാട്ടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വമുണ്ട്- ആന്റണി ഓര്‍മിപ്പിച്ചു.