അമേരിക്ക മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണം:ചൈന

single-img
26 May 2012

ബീജിങ്:അമേരിക്ക മറ്റുരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു.വ്യാഴാഴ്ച്ച യു.എസ് പുറത്തിറക്കിയ മനുഷ്യാവകാശ റിപ്പോർട്ടിൽ കാഹൂനയെ യു എസ് നിശിതമായി വിമർശിച്ചിരുന്നു.എന്നാൽ ചൈനയിൽ യു.എസ് പറയുന്നതു പോലുള്ള യാതൊരു മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നില്ലെന്നും എല്ലാവരും അംഗീകരിച്ച പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹോങ് ലീ പറഞ്ഞു.ഇക്കാര്യത്തിൽ യു.എസ് തെറ്റായാണ് ചിന്തിക്കുന്നതെന്നും ഇങ്ങനെയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.