ചന്ദ്രശേഖരന്‍ വധം: അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകണമെന്ന് വി.എസ്

single-img
25 May 2012

ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണത്തില്‍ ആക്ഷേപമുള്ളവര്‍ കോടതിയില്‍ പോകുകയാണ് വേണ്ടതെന്നും അല്ലാതെ അന്വേഷണം തടസപ്പെടുത്തുകയല്ല ചെയ്യേണ്ടതെന്നും വി.എസ് പ്രതികരിച്ചു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലായതോടെ സിപിഎം പ്രത്യക്ഷ പ്രതിഷേധവുമായി ഇറങ്ങിയതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.