മുങ്ങിക്കപ്പലിൽ തീ പിടുത്തം

single-img
25 May 2012

ബോസ്റ്റൺ:ആണവ മുങ്ങിക്കപ്പലായ യു എസ് എസ് മിയാമിയിൽ തീ പിടുത്തം.യുഎസിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മായിനിലെ ഷിപ്പ്യാര്‍ഡില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ.ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.തീ പിടിത്തത്തിന്റെ യഥാർത്ഥകരണം അറിവായിട്ടില്ല.സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സബ്മറൈന്‍ ഗ്രൂപ്പ് 2 കമാന്‍ഡര്‍ റിയര്‍ അഡ്മിറല്‍ റിക് ബ്രക്കന്റിഡ്ജ് അറിയിച്ചു.