ഷുക്കൂര്‍ വധക്കേസ്: സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ കസ്റ്റഡിയില്‍

single-img
25 May 2012

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം അരിയില്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി യു.വി. വേണു ഉള്‍പ്പെടെ ആറുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വളപട്ടണം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലായിരുന്നു ഇവരെ കസ്റ്റഡിയിലെടുത്തത്. ഇത് ആദ്യമായിട്ടാണ് കേസില്‍ ലോക്കല്‍ സെക്രട്ടറി പിടിയിലാകുന്നത്. നേരത്തെ ലോക്കല്‍ കമ്മറ്റിയംഗത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.