ഷാർജയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

single-img
25 May 2012

ഷാർജ: നിർത്തിയിട്ടിരുന്ന ട്രക്കിനു പിന്നിൽ മിനി ബസ് ഇടിച്ച്  മലയാളി മരിച്ചു.മാവേലിക്കര ആഞ്ഞിലക്കാട് വിളയിൽ ശിവൻ കുട്ടി(57)യാണ് മരിച്ചത്.ഷാർജ ബ്രിഡ്ജ് വാട്ടർ ഇലക്ട്രോ മെക്കാനിക് ആൻഡ് കോൺ ട്രാക്ടിങ് കമ്പനിയിലെ ഡ്രൈവറായ ശിവൻ കുട്ടി ഓടിച്ചിരുന്ന മിനി ബസാണ് അപകടത്തിൽ പെട്ടത്.ദൈദ് റോഡിൽ ഇന്നലെ വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം.സംഭവ സമയം ബസിൽ മറ്റാരും ഉണ്ടായിരുന്നില്ല,ബ്രേക്ക് ഡൌൺ ആയതിനെതുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്കിന്റെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ട്രക്കിനു പിന്നിൽ കുടുങ്ങിയ ബസിന്റെ മുൻഭാഗം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് ഗുരുതര പരിക്കേറ്റ ശിവൻ കുട്ടിയെ പുറത്തെടുത്തത്.അമിത വേഗമാണ് അപകട കാരണം എന്നു ഷാർജ പോലിസ് പറഞ്ഞു.പന്ത്രണ്ട്  വർഷത്തോളമായി യു എ ഇ യിലുള്ള ശിവൻ കുട്ടി കഴിഞ്ഞ ഏഴു വർഷമായി ബ്രിഡ്ജ് വാട്ടർ ഇലക്ട്രോ മെക്കാനിക് ആൻഡ് കോൺട്രാക്ട് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.