ചന്ദ്രശേഖരന്‍ വധം: നിയമവിരുദ്ധ നടപടിക്ക് സിപിഎം ശ്രമിക്കരുതെന്ന് ആഭ്യന്തരമന്ത്രി

single-img
25 May 2012

ചന്ദ്രശേഖരന്‍ വധത്തില്‍ നിയമവിരുദ്ധ നടപടിക്ക് സിപിഎം ശ്രമിക്കരുതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര പ്രകോപനമുണ്ടായാലും സര്‍ക്കാര്‍ നിയമപരമായി മാത്രമേ മുന്നോട്ടുപോകൂ. നിയമപരമായി കേസിനെ നേരിടുമെന്ന സിപിഎമ്മിന്റെ നിലപാട് അംഗീകരിക്കുന്നു. എന്നാല്‍ നിയമത്തിന് തടസം നില്‍ക്കാന്‍ ശ്രമിക്കരുതെന്നും അത് നിയമവിരുദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.