പേട്ടയിൽ മാലിന്യ നിർമാർജ്ജന പദ്ധതിയ്ക്ക് ഇന്നു തുടക്കം

single-img
25 May 2012

സമ്പൂർണ്ണ മാലിന്യ നിർമ്മാർജ്ജന പദ്ധതി ലക്ഷ്യമിട്ട് തുടങ്ങുന്ന ‘ശുചിത്വ സുന്ദരനാട്‘ പദ്ധതിക്ക് ഈരാറ്റു പേട്ടയിൽ ഇന്ന് തുടക്കം.ഉദ്ഘാടനം ഇന്ന് നാലിനു ചേന്നാട് കവലയിലുള്ള അലിയാർ നഗറിൽ മന്ത്രി എം കെ മുനീർ നിർവ്വഹിക്കും.ഗവ.ചീഫ് വിപ്പ് പി.സി ജോർജ്ജ് അധ്യക്ഷത വഹിക്കും.നഗരത്തിൽ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളും.മീനച്ചിലാറ്റിലേറ്റ് മാലിന്യം തള്ളുന്ന വ്യാ‍പാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ആവർത്തിച്ചാൽ ലൈസെൻസ് റദ്ദു ചെയ്യുകയും ചെയ്യും.ഗ്രാമ പഞ്ചായത്ത് ദിവസവും രാവിലെ നടത്തുന്ന ശുചീകരണത്തിനു പുറമെ രണ്ടാം ഘട്ട ശുചീകരണവും നടത്തും.ഇന്നു മുതൽ 31 വരെയാണ് ശുചിത്വ വാരം ആഘോഷിക്കുന്നത്.ബയോഗ്യാസ് പദ്ധതി വീടുകളിൽ നടപ്പാ‍ക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എം മുഹമ്മദ് ഹാഷിം പറഞ്ഞു.