മെഡിക്കൽ പ്രവേശന പരീക്ഷയിൽ ശിൽ‌പ്പയ്ക്ക് ഒന്നാം റാങ്ക്

single-img
25 May 2012

മെഡിക്കൽ പ്രവേശന പരീക്ഷയിൽ ശില്പ എം പോൾ( 944.75) ഒന്നാം റാങ്ക് നേടി.രണ്ടാം റാങ്ക് പി.വിഷ്ണു പ്രസാദും ( 944.68)ടി.ആസാദ് മൂന്നാം റാങ്കും(935.67)കരസ്ഥമാക്കി.ആദ്യ പത്ത് റാങ്കിൽ ഒൻപതും ആൺകുട്ടികൾ കൈക്കലാക്കിയപ്പോൾ വനിതാ പ്രാധിനിധ്യം ഒന്നാം റാങ്കിൽ ഒതുങ്ങി.എന്നാൽ റാങ്ക് പട്ടികയിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ പെൺകുട്ടികളാണ് സ്കോർ നേടിയത്.ആകെയുള്ള 71,135 പേരിൽ 49,467 പേരും പെൺകുട്ടികളായിരുന്നു.എഞ്ചിനീയറിങ് പരീക്ഷ എഴുതിയ 1,06,071 വിദ്യാർത്ഥികളിൽ 77,510 പേരും യോഗ്യത നേടി.ഇതിൽ 40,128 പേർ ആൺകുട്ടികളാണ്.പ്രവേശന പരീക്ഷയുടെ  മാർക്കും പ്ലസ്ടുവിന്റെ മാർക്കും തുല്യമായി പരിഗണിച്ചായിരിക്കും എഞ്ചിനീയറിങിന്റെ റാങ്ക് പട്ടിക തയ്യാറാക്കുക.ജൂൺ അവസാനം വരെ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും എല്ലാ വിദ്യാർദ്ധികൾക്കും ജൂൺ 14 മുതൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.