വി.എസിനെതിരേ ഇനിയും പറയുമെന്ന് ടി.കെ. ഹംസ

single-img
25 May 2012

വി.എസിനെതിരേ തന്റെ അഭിപ്രായങ്ങള്‍ ഇനിയും പറയുമെന്ന് സിപിഎം സംസ്ഥാന സമിതിയംഗം ടി.കെ. ഹംസ. ഹംസയെ വിമര്‍ശിച്ച് വി.എസ് സംസാരിച്ചതിന്റെ പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊതുസമ്മേളനത്തിലാണ് താന്‍ തന്റെ അഭിപ്രായം പറഞ്ഞത്. പത്രസമ്മേളനത്തിലല്ലെന്നും ടി.കെ. ഹംസ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വി.എസിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ഹംസ പറഞ്ഞു.