ചാലിയാറിൽ അഞ്ചു കുട്ടികൾ മുങ്ങി മരിച്ചു

single-img
25 May 2012

നിലമ്പൂർ:മലപ്പുറം ജില്ലയിൽ നിലമ്പൂർ കോവിലകത്തു മുറിയിൽ ചാലിയാർ പുഴയിൽ ബന്ധുക്കളായ അഞ്ചു കുട്ടികൾ മുങ്ങി മരിച്ചു.ജിനു മാത്യു (15), ജയ്‌നി മാത്യു (11), ചാലിയാര്‍ സ്വദേശികളായ അമല്‍ (10), അജയ് (9), അലീന (13) എന്നിവരാണ് മരിച്ചത്.ബന്ധുവായ ഫിലോമിനയോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികൾ.അമലും അജയും കൂട്ടുകാരുടെ അടുത്തേയ്ക്കു പോകുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫിലോമിന ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ  മറ്റു കുട്ടികളും ഒഴുക്കിൽപ്പെട്ടു,നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് കുട്ടികളെ മുങ്ങിയെടുത്ത് കരയിൽ എത്തിച്ചത്.ഈ സമയം ഇവർക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അഞ്ചുപേരും മരിച്ചിരുന്നു.പോസ്റ്റ് മോർട്ടം കൂടാതെ മൃതദേഹങ്ങൽ വിട്ടുക്കൊടുത്തു.