ഭൂമിദാനം: വി.എസിന്റെ പിഎ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

single-img
25 May 2012

വിവാദമായ ഭൂമിദാനം സംബന്ധിച്ച എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ പിഎ സുരേഷ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഭൂമി ലഭിച്ച വി.എസിന്റെ ബന്ധു ടി.കെ. സോമന്‍ നല്‍കിയ ഹര്‍ജിക്കൊപ്പം കോടതി സുരേഷിന്റെ ഹര്‍ജിയും പരിഗണിക്കും. സുരേഷിന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. വിമുക്തഭടന്‍മാര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കാനുള്ള നിയമത്തില്‍ പെടുത്തി വി.എസിന്റെ ബന്ധുവിന് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഭൂമി നല്‍കിയെന്നാണ് കേസ്. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. വി.എസ് ഉള്‍പ്പെടെയുള്ള എട്ടു പ്രതികളാണ് കേസില്‍ ഉള്ളത്. ഇവര്‍ക്കെതിരേ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.