വില ഉടന്‍ കുറയ്ക്കില്ലെന്ന് എണ്ണക്കമ്പനികള്‍

single-img
24 May 2012

പെട്രോള്‍ വിലയില്‍ വരുത്തിയ വര്‍ധന ഉടന്‍ കുറയ്ക്കില്ലെന്നു എണ്ണക്കമ്പനികള്‍. എന്നാ ല്‍ അന്താരാഷ്ട്രതല ത്തില്‍ വില താഴുന്ന പ്രവണത തുടരുകയാണെങ്കില്‍ 1.50 രൂപ മുതല്‍ 1.80 രൂപ വരെ കുറച്ചേക്കാമെന്നും അവര്‍ സൂചിപ്പിച്ചു. രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നലെ എണ്ണക്കമ്പനി മേധാവികളെ വിളിച്ചുവരുത്തി വില വര്‍ധിപ്പിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വില ഉടന്‍ താഴ്ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ലെന്നു കമ്പനി മേധാവികള്‍ അറിയിച്ചു.