പെട്രോളിന്റെ വിലനിര്‍ണയരീതി മാറ്റണം: പി.സി. തോമസ്

single-img
24 May 2012

പെട്രോളിയം ഉത്പന്നങ്ങളുടെ തെറ്റായ വിലനിര്‍ണയ രീതി മാറ്റണമെന്നു കേരള കോണ്‍ഗ്രസ്-ലയനവിരുദ്ധ വിഭാഗം ചെയര്‍മാന്‍ പി.സി. തോമസ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പാര്‍ലമെന്റിലോ മറ്റു ജനപ്രതിനിധി സഭകളിലോ ചര്‍ച്ച ചെയ്ത് അംഗീകരിക്കാത്ത കിരീത് പരീഖ് കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ചാണു പെട്രോളിയം വിലവര്‍ധന നിശ്ചയിക്കുന്നത്. സ്വകാര്യ കുത്തകയെ സഹായിക്കുന്ന ഇത് റിലയന്‍സ് റിപ്പോര്‍ട്ട് എന്ന പേരിലാണ് അറിയപ്പെടുന്നത്. അവശ്യ സാധനങ്ങള്‍ക്ക് മുഴുവന്‍ വിലവര്‍ധനയ്ക്ക് ഇടയാക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ചുള്ള നടപടികള്‍ ഉപേക്ഷിക്കണമെന്നു പി.സി. തോമസ് ആവശ്യപ്പെട്ടു.