പാര്‍ട്ടി പറയുന്ന പ്രതികളെ പിടിക്കുന്ന സമ്പ്രദായം ഇനിയില്ലന്ന് ഉമ്മന്‍ചാണ്ടി

single-img
24 May 2012

പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റിലെ പ്രതികളെ മാത്രം പിടിക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎമ്മിന്റെ ഒഞ്ചിയം ഏരിയ സെക്രട്ടറി അറസ്റ്റിലായതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതില്‍ കാലതാമസം നേരിടുന്നതില്‍ ആരും ആശങ്കപ്പെടേണ്ടതില്ല. തെളിവുകളുടെ അടിസ്ഥാനത്തില്‍ എത്ര ഉന്നതരായാലും പിടികൂടും. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുപോലെ ചെയ്ത കുറ്റത്തിനു പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തില്‍ കേസ് നടത്തിപ്പിന്റെ കാര്യത്തിലും കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.