ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം

single-img
24 May 2012

യുഎസ് നാവികസേനയുടെ ആണവ അന്തര്‍വാഹിനിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴു പേര്‍ക്കു പൊള്ളലേറ്റു. മെയ്‌നിലെ പോര്‍ട്ട്‌സ്മൗത്ത് നാവികസേനാ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന യുഎസ്എസ് മയാമി എന്ന അന്തര്‍വാഹിനിയില്‍ ബുധനാഴ്ച വൈകിട്ടാണു തീപിടിത്തമുണ്ടായത്. അഗ്നിശമനസേന തീയണച്ചതായി നാവികസേനാ വക്താവ് അറിയിച്ചു. അന്തര്‍വാഹിനിയിലെ ആണവ റിയാക്ടര്‍ രണ്ടുമാസത്തിലേറെയായി പ്രവര്‍ത്തനരഹിതമാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.