ഇന്ന് കേരള- സര്‍വ്വീസസ് പോരാട്ടം

single-img
24 May 2012

സന്തോഷ് ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് സര്‍വ്വീസസിനെ നേരിടും. ഇത്തവണ കിരീടം നേടാന്‍ പരമാവധി ശ്രമിക്കുമെന്നു കേരള നായകന്‍ ജോബി ജോസഫ് പറഞ്ഞു.നമ്മുടെ ടീം സെറ്റായിക്കഴിഞ്ഞു. പഞ്ചാബിനെയും ബംഗാളിനെയും തകര്‍ക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. എന്നാല്‍ അമിത ആത്മവിശ്വാസമില്ല. ഫൈനലിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും ഇന്നത്തെ മത്സരം ജയിക്കുന്നതിനെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നതെന്നും ആറു തവണ കേരളവല കാത്ത ജോബി പറഞ്ഞു.