ജയിലുകള്‍ പരിഷ്‌കരിക്കും: തിരുവഞ്ചൂര്‍

single-img
24 May 2012

സംസ്ഥാനത്തെ ജയിലുകളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊലപാതകക്കേസുകളിലെ പ്രതികളെ ഒന്നിച്ചു താമസിപ്പിക്കുന്നതില്‍ മാറ്റം വരുത്തും. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ മാതൃകയിലുള്ള പരിഷ്‌കാരങ്ങള്‍ എല്ലാ ജയിലിലും ഏര്‍പ്പെടുത്തും. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫോട്ടോ വച്ചിട്ടുള്ളതു മാറ്റുന്നതുമായി ബന്ധപ്പെട്ടു ജയില്‍ എഡിജിപിയുമായി ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.