അനധികൃത സ്വത്ത് സമ്പാദനം: ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

single-img
24 May 2012

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇതിനോടനുബന്ധിച്ചുള്ള ഒരു കേസില്‍ എക്‌സൈസ് മന്ത്രി മൊപിദേവി വെങ്കട്‌രമണയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. ഈ പശ്ചാത്തലത്തില്‍ ജഗന്റെ അറസ്റ്റിനും സാധ്യതയുണ്‌ടെന്നാണ് വിവരം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പോലീസ് പലയിടങ്ങളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.