ഗീലാനിക്ക് അയോഗ്യത കല്പിക്കില്ല: സ്പീക്കര്‍

single-img
24 May 2012

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട പാക് പ്രധാനമന്ത്രി ഗീലാനിയെ അയോഗ്യനായി പ്രഖ്യാപിക്കാനാവില്ലെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ഫെഹ്മിദാ മിര്‍സാ റൂളിംഗ് നല്‍കി. ഭരണകക്ഷിയായ പിപിപിയില്‍ അംഗമായ സ്പീക്കറുടെ ഉത്തരവ് ഗീലാനിക്ക് അധികാരത്തില്‍ തുടരാന്‍ സഹായകമാവും. എന്നാല്‍, ഇതിനെതിരേ പ്രതിപക്ഷം നിയമനടപ ടിക്കു മുതിര്‍ന്നേക്കാമെന്നു സൂചനയുണ്ട്. സുപ്രീംകോടതി ഗീലാനിക്കെതിരേ പുറപ്പെടുവിച്ച വിധി പരിശോധിച്ചതില്‍ അയോഗ്യനാക്കാനുള്ള കാര്യമൊന്നും കാണുന്നില്ലെന്ന് അഞ്ചു പേജുള്ള ഉത്തരവില്‍ സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 63-ാംവകുപ്പു പ്രകാരവും അയോഗ്യത കല്പിക്കാനുള്ള കാരണമില്ല. ഗീലാനിക്കെതി രേ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതി അസിസ്റ്റന്റ് രജിസ്ട്രാര്‍ തനിക്കു കത്തയച്ചത് ഉചിതമായില്ല. പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും എതിരാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ നടപടിയെന്നു സ്പീക്കര്‍ ചൂണ്ടിക്കാട്ടി.