സിപിഎം നേതാക്കളുടെ അറസ്റ്റ്: രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് എളമരം കരീം

single-img
24 May 2012

ടി.പിചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കളെ അറസ്റ്റു ചെയ്തതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം നേതാവ് എളമരം കരീം എംഎല്‍എ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്‍, ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണന്‍ എന്നിവരുടെ അറസ്റ്റ് വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് റൂറല്‍ എസ്.പി ഓഫീസിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പ്രദീപ് കുമാര്‍ എംഎല്‍എ, സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ എന്നിവരും കരീമിനൊപ്പം റൂറല്‍ എസ്പി ഓഫീസിലെത്തിയിരുന്നു.