ബിജെപി ദേശീയ അധ്യക്ഷന്‍ സ്ഥാനത്ത് നിധിന്‍ ഗഡ്കരിക്ക് രണ്ടാമൂഴം

single-img
24 May 2012

നിധിന്‍ ഗഡ്കരിയെ തുടര്‍ച്ചയായ രണ്ടാം തവണയും ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. പ്രസിഡന്റിന്റെ കാലാവധി നീട്ടുന്ന ഭരണഘടനാ ഭേദഗതിക്ക് യോഗത്തില്‍ അംഗീകാരം ലഭിച്ചു. നിലവില്‍ മൂന്ന് വര്‍ഷമാണ് പ്രസിഡന്റ് കാലാവധി. ഭരണഘടനയില്‍ ഭേദഗതി വരുത്തിയതോടെയാണ് ഗഡ്കരിക്ക് അധ്യക്ഷ പദവിയില്‍ തുടരാന്‍ അവസരം കൈവന്നത്.