ആരുഷി വധം:മാതാപിതാക്കൾക്കെതിരെ കുറ്റ പത്രം സമർപ്പിക്കും

single-img
24 May 2012

ഗാസിയാബാദ്:ആരുഷി, ഹേമരാജ് ഇരട്ടക്കൊലക്കേസിൽ തലവാർ ദമ്പതികൾക്ക് കുറ്റപത്രം നൽകാൻ സി ബി ഐ കോടതി ഉത്തരവിട്ടു.കൊലപാതകം,തെളിവു നശിപ്പിക്കൽ എന്നിവയടക്കമുള്ള ശിക്ഷകളാണ് ഇവർക്കെതിരെ ചുമത്തുക.2008 മേയ് 16 നു രാവിലെയാണ് ആരുഷിയുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയിലും വീട്ടു ജോലിക്കാരനായ ഹേമരാജിന്റെ മൃതദേഹം വീടിന്റെ ടെറസിലും കണ്ടെത്തിയത്.രണ്ടു കൊലപാതകങ്ങളും തൽവാർ ദമ്പതികൾ നടത്തിയെന്നാണ് സി ബി ഐ യുടെ വാദം.ആരുഷിയും ഹേമാരാജും തമ്മിലുള്ള അവിഹിത ബന്ധം കാണാനിടയായ രാജേഷ് ഗോൾഫ് കളിക്കാനുപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി മർദ്ദിക്കുകയും ഇവർ ബോധരഹിതരായപ്പോൾ ശസ്ത്രക്രീയ ബ്ലേഡ് ഉപയോഗിച്ച് തലവാർ കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.