അഫ്രീദിയെ ശിക്ഷിച്ചനടപടി; പാക്- യു.എസ് ബന്ധം വഷളാകുന്നു

single-img
24 May 2012

ഉസാമ ബിന്‍ലാദനെ കണെ്ടത്താന്‍ സഹായിച്ച പാക് ഡോക്ടര്‍ അഫ്രീദിയെ 33 വര്‍ഷം തടവിനു ശിക്ഷിച്ചതിനെ തുടര്‍ന്ന് പാക്- യു.എസ്. ബന്ധം വഷളാകുന്നു. കഴിഞ്ഞ ദിവസം യു.എസ്. ഈ നടപടിക്കെതിരെ അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യുഎസിന്റെ പ്രതിഷേധം പാക്കിസ്ഥാന്‍ തള്ളി. പാക് കോടതി നിയമവും രാജ്യത്തിന്റെ ഭരണഘടനയും അനുസരിച്ചാണ് അഫ്രീദിയെ ശിക്ഷിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.