വി.എസ് പാര്‍ട്ടിക്ക് പുറത്ത് പോവില്ലെന്ന് ചന്ദ്രചൂഡന്‍

single-img
23 May 2012

വി.എസ്.അച്യുതാനന്ദന്‍ സിപിഎമ്മില്‍ നിന്നും പുറത്ത് പോകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ നിരാശരാകുമെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍. പ്രശ്‌നം പരിഹരിക്കാന്‍ സിപിഎമ്മിന് കഴിയും. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമായി വിഷയത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതായും സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ താത്പര്യപ്പെടുന്നില്ലെന്നും ടി.ജെ.ചന്ദ്രചൂഡന്‍ പറഞ്ഞു.