‘വാത്സല്യം‘ പദ്ധതിയിലൂടെ അഞ്ച് സഹോദരങ്ങൾക്ക് പഠന സഹായം

single-img
23 May 2012

തിരുവനന്തപുരം:ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ചു സഹോദരങ്ങളുടെ അടുത്ത വർഷത്തെ വിദ്യാഭ്യാസ ചെലവുകൾ കേരളാ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ദക്ഷിണമേഖലാ ഘടകം വഹിക്കും. വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കുന്ന ‘വാത്സല്യം’ പദ്ധതിയുടെ ഭാഗമായാണിതെന്ന് ദക്ഷിണമേഖലാ പ്രസിഡന്റ് ഡോ.ബിജു രമേശ്, മുഹമ്മദ് ബഷീര്‍, ഷിബു പ്രഭാകര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരമാവധി സഹായം നൽകി ഉന്നത വിദ്യാഭ്യാസം നൽകി സമൂഹത്തിനു മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയാണ് സാഫല്യം.അഞ്ചു സഹോദരങ്ങളിൽ ആൺകുട്ടിയായ ഉത്രജന് എന്‍ജിനീയറിങ് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ രാജധാനി കോളേജ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജിയില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ സൗജന്യ പഠനം ലഭ്യമാക്കുമെന്നും ‘വാത്സല്യം‘ ചെയർമാൻ അറിയിച്ചു.