ചന്ദ്രശേഖരന്‍വധം: രണ്ടു സിപിഎം നേതാക്കള്‍ അറസ്റ്റില്‍

single-img
23 May 2012

റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം നേതാക്കള്‍ കൂടി അറസ്റ്റിലായി. ഒഞ്ചിയത്തെ സിപിഎം ഏരിയാ സെക്രട്ടറി സിഎച്ച് അശോകന്‍, ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രേരണാകുറ്റം ചുമത്തിയാണ് നടപടി. ഇന്നലെ രാത്രിയാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കൂടുതല്‍ സിപിഎം നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇതോടെ കേസുമായി ബന്ധപ്പെട്ടു സിപിഎം നേതാക്കള്‍ ഉള്‍പ്പടെ പതിനേഴുപേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ ആറുപേര്‍ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്.