ടി.പി വധം:പ്രതികളെ പിടികൂടാൻ കർണ്ണാടക പോലീസും

single-img
23 May 2012

കോഴിക്കോട്:മാർക്സിസ്റ്റ് പാർട്ടി നേതാവ് ടിപി ചന്ദ്രശേഖരന്റെ വധക്കേസിലെ പ്രധാന പ്രതികളെ പിടികൂടാൻ കർണ്ണാടക രഹസ്യാന്വേഷണ വിഭാഗവും രംഗത്ത്.പ്രധാന പ്രതികളിൽ ചിലർ കർണ്ണാടകത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് കര്‍ണാടക ഇന്റലിജൻസിന്റെ രംഗപ്രവേശനം.കൃത്യം നിര്‍വഹിച്ച ശേഷം സംഘത്തിലെ ചിലര്‍ വയനാട് വഴി കര്‍ണാടകത്തിലേക്ക് കടന്നുവെന്നാണ് സൂചന. എന്നാൽ ഈ കൂട്ടത്തില്‍ പാട്യം കൊട്ടയോടി സ്വദേശി ടി.കെ.രജീഷ് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. രജീഷ് കൊല നടന്നതിന്റെ മൂന്നാം ദിവസം തന്നെ മറ്റെവിടേക്കോ കടന്നെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.കർണ്ണാടകത്തിൽ പ്രതികൾ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.ഇവരെ കർണ്ണാടക പോലീസിന്റെ സഹായത്തോടെ പിടികൂടാനാണ് കേരളാ പോലീസിന്റെ നീക്കം.