സ്‌കൂളുകള്‍ ജൂണ്‍ നാലിനു തുറക്കും

single-img
23 May 2012

സ്‌കൂളുകള്‍ ജൂണ്‍ നാലിനു തുറക്കും. ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയായതിനാലാണു സ്‌കൂള്‍ തുറക്കല്‍ നാലിലേക്കു മാറ്റിയത്. സംസ്ഥാനതല പ്രവേശനോത്സവം എറണാകുളത്തു നടക്കും. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. പാഠപുസ്തക വിതരണവും ഏതാണ്ടു പൂര്‍ത്തിയായിട്ടുണ്ട്.