ഫോണ്‍സെക്ക സ്വന്തമായി പാര്‍ട്ടി രൂപീകരിക്കും

single-img
23 May 2012

പ്രസിഡന്റ് രാജപക്‌സെ മാപ്പുനല്‍കി വിട്ടയച്ച മുന്‍ ശ്രീലങ്കന്‍ സൈന്യാധിപന്‍ ശരത് ഫോണ്‍സെക്ക രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടി (ഡിപി) എന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനാണ് അദ്ദേഹത്തിന്റെ പദ്ധതിയെന്നും ഇതിനായി ഇലക്്ഷന്‍ കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കിയെന്നും ശ്രീലങ്കന്‍ എംപിയായ ജയന്ത കെടോഗഡ പറഞ്ഞു. ജയില്‍മോചിതനാവുന്നതിനു മുമ്പാണ് ഇപ്രകാരം അപേക്ഷ സമര്‍പ്പിച്ചതെന്നും കെടാഗഡ കൂട്ടിച്ചേര്‍ത്തു.