സഞ്ജയ് ജോഷി ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗത്വം രാജിവച്ചു

single-img
23 May 2012

മുതിര്‍ന്ന ബിജെപി നേതാവ് സഞ്ജയ് ജോഷി പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതി അംഗത്വം രാജിവച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്നാണ് രാജി. സഞ്ജയ് ജോഷിയുണ്‌ടെങ്കില്‍ മുംബൈയില്‍ ഇന്ന് തുടങ്ങുന്ന നിര്‍വാഹകസമിതി യോഗത്തില്‍ നിന്നു വിട്ടുനില്‍ക്കുമെന്ന് മോഡി നേരത്തെ പറഞ്ഞിരുന്നു. ഇതോടെ, നിര്‍ണായക യോഗത്തില്‍ മോഡി പങ്കെടുക്കുമെന്ന് ഉറപ്പായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചാണ് സഞ്ജയ്- മോഡി അഭിപ്രായ ഭിന്നത മറനീക്കിയത്. ഇതേത്തുടര്‍ന്ന് മോഡി പ്രചാരണത്തിനു ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ നടന്ന ബിജെപി ദേശീയ യോഗത്തില്‍ നിന്നു മോഡി വിട്ടുനിന്നിരുന്നു. രാജി കത്ത് ബിജെപി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയ്ക്കു അയച്ചതായി ജോഷി അറിയിച്ചു.