സാനിയയ്ക്ക് അഞ്ഞൂറാം ജയം

single-img
23 May 2012

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സയ്ക്ക് കരിയറിലെ അഞ്ഞൂറാമത്തെ വിജയം. ബ്രസല്‍സ് ഓപ്പണിലെ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് സാനിയ തന്റെ അഞ്ഞൂറാമത്തെ വിജയം കുറിച്ചത്. അമേരിക്കക്കാരനായ ബതാനി മാറ്റെക്ക് സാന്‍ഡ്‌സായിരുന്നു ഡബിള്‍സില്‍ സാനിയയുടെ കൂട്ടാളി. ഡബിള്‍സില്‍ മാത്രമായി സാനിയയുടെ 230-ാമത്തെ വിജയമാണിത്. മറ്റ് 270 എണ്ണം സിംഗിള്‍സിലാണ്. എന്നാല്‍, ഇതേ ടൂര്‍ണമെന്റിലെ സിംഗിള്‍സില്‍ റൊമാനിയയുടെ മോണിക്ക നിക്കളോസിനോട് 1-6, 5-7 ന് പരാജയപ്പെട്ടു.